“കേരളവുമായി ഇനി ആജീവനാന്ത ബന്ധം” മടക്കയാത്രയിൽ ആരിഫ് മുഹമ്മദ് ഖാൻ

0

തിരുവനന്തപുരം : ” കാലാവധി തീർന്നെങ്കിലും കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും എല്ലാവരേയുംഎന്നും ഓർക്കും ,കേരളം നൽകിയത് നല്ല അനുഭവങ്ങൾ .. നന്ദി ” കേരള ഗവർണ്ണർ സ്ഥാനം വിട്ട് ബീഹാറിലേക്കു പോകുന്ന ആരിഫിമുഹമ്മദ്ഖാന്റെ യാത്രാമൊഴി.
കഴിഞ്ഞ കുറച്ചു കാലമായി വാർത്തകളും വിവാദങ്ങളും ഗവർണ്ണറാൽ സൃഷ്ട്ടിച്ചുകൊണ്ടിരുന്ന മാധ്യമങ്ങളോടാണ് തനിക്കിഷ്ട്ടപ്പെട്ട കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച്‌ പറഞ് ഔദ്യോഗികമായി സംസ്ഥാനംവിട്ട് ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങിയത്.
പ്രതിഷേധ സൂചകമായി ഗവർണർക്ക് ടാറ്റ നൽകി എസ്എഫ്ഐ പ്രവർത്തകർ യാത്രയയപ്പ്
നൽകി .വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേ പേട്ടയിൽ വെച്ചായിരുന്നു SFI ക്കാരുടെ പ്രതിഷേധം.
സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഖാൻ കേരളത്തിൽ നിന്നും യാത്രയാകുന്നത്. മുൻ പ്രധാനമന്ത്രിയുടെ മരണത്തെ തുടർന്നുള്ള ദുഖാചരണത്തിന്‍റെ ഭാഗമായി രാജ്ഭവനിൽ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *