ഇടത് -വലത് മുന്നണികളുടെ നിഷേധരാഷ്ട്രീയം ഒറ്റപ്പെട്ടു : കുമ്മനം രാജശഖരൻ

0

തിരുവനന്തപുരം : BJP -NDA ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനിലാണ് ഓഫീസ്. നിഷേധ രാഷ്ട്രീയം നിലപാടായി മാറിയ ഇടത് വലത് മുന്നണികൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ വി.മുരളീധരന്‍റെ എതിർസ്ഥാനാർത്ഥികളായ എംഎൽഎയുടെയും എംപിയുടെയും ട്രാക്ക് റെക്കോർഡുകൾ ജനങ്ങൾക്ക് ഇടയിൽ വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആര് അധികാരത്തിൽ വരുമെന്നതിൽ പൊതുതിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനം വിധി എഴുതി കഴിഞ്ഞെന്ന് വി. മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിലും രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് സ്ഥാനാർത്ഥി പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാൻ രണ്ട് പക്ഷത്ത് മത്സരിക്കുന്ന LDF – UDF കൂട്ടുകെട്ട് ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞെന്ന് ജി. കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ അദ്ദേഹം പ്രകാശനം ചെയ്തു.അഡ്വ. എസ്. സുരേഷ്, വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *