ഹിന്ദുക്കള്‍ക്ക് ഭീഷണി ഇടത് ലിബറലുകള്‍, അസം മുഖ്യമന്ത്രി

0

ഗുവഹാത്തി: ഇടതുപക്ഷവും ലിബറലുകളുമാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ അപകടമെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹിന്ദുക്കള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമൂഹത്തിനുള്ളില്‍ തന്നെയുള്ളവരാണ് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ ദുര്‍ബലപ്പെടുന്നതിന് കാരണം ഈ പശ്ചാത്തലമുള്ള മമത ബാനര്‍ജിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഓര്‍ക്കണം. 1947-ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ അത് ഉണ്ടായതല്ല അത്. ഇന്ത്യ ഒരു ‘ സ്വാഭാവിക മതേതര രാഷ്ട്രമാണ് ‘ . സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഗുണങ്ങള്‍ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല – അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയോ മമത ബാനര്‍ജിയോ ഹിന്ദുക്കള്‍ ഇല്ലാതാകുമെന്ന് കരുതുന്നുവെങ്കില്‍, അവര്‍ അറിയണം, ഹിന്ദുക്കള്‍ എപ്പോഴും നിലനില്‍ക്കുമെന്ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *