ആശ വർക്കർമാരുടെനിലവിലെ വേതനം ജീവിക്കാൻ പര്യാപ്‌തമല്ലെന്ന് ഇടതുമുന്നണി കൺവീനർ –

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ 40 ദിവസമായി തുടരുന്ന ആശ വർക്കർമാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി. ആവശ്യങ്ങളോട് ഇടതുപക്ഷത്തിന് യോജിപ്പുണ്ട് എന്നാൽ ഈ സമരത്തോട് അഭിപ്രായ വ്യത്യാസമുണ്ട്. അങ്കണവാടി ജീവനക്കാരുടെ സമരത്തിൽ എല്ലാ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുത്തതാണ്.അങ്കണവാടി, ആശ ജീവനക്കാരെ തൊഴിൽ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി തൊഴിലാളിയായി പരിഗണിക്കണമെന്നാണ് ഇടതുമുന്നണിയുടെ അഭിപ്രായം. അങ്കണവാടി ജീവനക്കാരുടെ തൊഴിലാളിസംഘടനകളുമായുള്ള ചർച്ചയിൽ ഇതു കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് ചർച്ചയിൽ ഒരുമിച്ചു തീരുമാനമെടുത്തത്. എന്നാൽ തീരുമാനമെടുത്തിട്ടും ഐഎൻടിയുസി യൂണിയൻ മാത്രം സമര മുഖത്തേക്ക് പോയി. അംഗൻവാടി ജീവനക്കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കണം.സർക്കാർ ഇതുവരെ ആശ സമരത്തെ തള്ളി പറയുന്ന നിലപാട് എടുത്തില്ല. മാധ്യമങ്ങളുടെ പിന്തുണ ഇല്ലെങ്കിൽ ആശ വർക്കർമാരുടെ സമരം നിലനിൽക്കില്ല. സമരമിരിക്കുന്ന ആശ വർക്കർമാരെ മന്ത്രി തന്നെ നേരിട്ടു വിളിച്ചു സംസാരിച്ചു. എന്നാൽ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് വീണ ജോർജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാരോട് വിയോജിപ്പൊന്നുമില്ല. സമരത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണ് പ്രശ്‌നം.
ആശമാർക്ക് ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലെ വേതനം പര്യാപ്‌തമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ ഡൽഹി സന്ദർശനത്തിൽ മുൻകൂട്ടി അനുവാദം വാങ്ങാതെയും കേന്ദ്രമന്ത്രി മാരെ കാണാൻ കഴിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കാണാൻ പോയത് വിഷയത്തിന്‍റെ അടിയന്തര സ്വഭാവം കാരണമാണ്. ആശമാരെ തൊഴിലാളി എന്നാ നിലയിൽ അംഗീകരിക്കണം എന്നാണ് കേരളത്തിന്‍റെയും സർക്കാരിന്‍റെയും ഇടതു മുന്നണിയുടെയും നിലപാട്.സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടു കാര്യമില്ല. കേന്ദ്രം തൊഴിലാളിയായി അംഗീകരിക്കണമെന്നും ടി പി രാമകൃഷ്‌ണൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, ആശ വർക്കർമാരുടെ സമരം രാഷ്ട്രീയ ലക്ഷ്യമിട്ടാണെന്നും അതു ചർച്ച ചെയ്‌തു പരിഹരിക്കാനാകില്ലെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഉപക്ഷേപത്തിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയുകയായിരുന്നു തദ്ദേശ മന്ത്രി എം ബി രാജേഷ്. സമര സമിതിയിലുള്ളവരുടെ നിർബന്ധ ബുദ്ധിയും ശാഠ്യവും കാരണമാണ് സമരം അവസാനിക്കാത്തതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.
‘ഒരൊറ്റ കേന്ദ്ര തൊഴിലാളി സംഘടനകളും ഈ സമരത്തിന് ഇറങ്ങിയിട്ടില്ല. ആശ വർക്കർമാരെ തൊഴിലാളികളായി പരിഗണിക്കണമെന്നാണ് കേന്ദ്ര തൊഴിലാളിസംഘടനകളുടെ ആവശ്യം. ആശമാർ സ്ത്രീ വോളന്‍റിയർമാർ എന്ന