കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് പത്രിക സമർപ്പിക്കും

0

കോട്ടയം: ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ എത്തി കുർബാനയിൽ പങ്കെടുക്കും. തുടർന്ന് മാതാപിതാക്കളുടെയും സഹോദരൻ ബാബു ചാഴികാടന്റെയും കല്ലറയിൽ പ്രാർത്ഥന നടത്തും. 8.45ന് ഭരണങ്ങാനത്ത് വി.അൽഫോൻസാമ്മയുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷമാകും കോട്ടത്തേയ്ക്ക് തിരിക്കുക .

പിന്നീട് 9.30 ന് പാർട്ടി ഓഫീസിൽ നിന്ന് ആയിരകണക്കിന് പ്രവർത്തകർക്കൊപ്പമാകും പത്രികാ സമർപ്പണത്തിന് പുറപ്പെടുക. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം. കെ.കെ റോഡുവഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. വരണാധികാരിയായ ജില്ലാ കലക്ടർ മുൻപാകെയാണ് 10.30ന് പത്രിക സമർപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *