കുഴിവിളാകം പ്രദേശത്തെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തല്ലി തകർത്തു

വലിയതുറ : തിരുവനന്തപുരത്തെ തീരദേശ പ്രദേശമായ വലിയതുറയിലെ കുഴിവിളാകം പ്രദേശത്തെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് കോൺഗ്രസ്സ് അനുഭാവികൾ തല്ലി തകർത്തു.
ഇന്നലെ രാത്രി 11: മണിക്കാണ് സംഭവം നടന്നത് . ഈ ആക്രമണത്തെ തുടർന്ന് പ്രദേശക്കെ സമാധാനാന്തരീക്ഷം തകർന്ന അവസ്ഥയിലാണ് . കോൺഗ്രസ്സ് സ്ഥാനാർഥി തോൽക്കുമെന്ന ഭീതിയിൽ കാട്ടി കുട്ടുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കുകയില്ലെന്ന് എൽ.ഡി.എഫ് വലിയതുറ വാർഡ് കമ്മിറ്റി ശക്തമായി പ്രതിഷേധം അറിയിച്ചു.