‘സരിന് പങ്കില്ല, വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് അഭ്യുദയകാംക്ഷികൾ’- LDF/ പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്ന് : വാര്യർ
പാലക്കാട്: സുപ്രഭാതം,സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണദിനം പരസ്യം നൽകിയത് സരിൻ അല്ല, അഭ്യുദയകാംക്ഷികൾ ആണെന്ന് LDF ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ് വിശദീകരണം നൽകിയത്.വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല എന്നും ഏജന്റ്.
പാലക്കാട്ടെ പത്ര പരസ്യത്തിന്റെ ഗുണഭോക്താവ് സിപിഐഎം അല്ല. പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്നെന്നും സന്ദീപ് വാര്യർ . എം ബി രാജേഷും കെ സുരേന്ദ്രനും വിഷയത്തിൽ ഗൂഢാലോചന നടത്തി. ബിജെപി സിപിഐഎം ബന്ധമാണ് പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും വാര്യർ .
അതിനിടയിൽ സന്ദീപ് വാര്യരെ കോൺഗ്രസ്സ് നേതൃത്തം കെ പി സി സി ജനറൽ സെക്രട്ടറിയാക്കാൻ പോകുന്നു എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.പദവി സംബന്ധിച്ചുള്ള തീരുമാനം പുനസംഘടനക്ക് മുൻപുണ്ടാകുമെന്നാണ് അറിയുന്നത്.ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് സന്ദീപ് വാര്യർ.