ലയം ദേശീയ പുരസ്ക്കാരത്തിന് പ്രേംകുമാർ മുംബൈ അർഹനായി
മുംബൈ:ന്യുഡൽഹിയിലെ ‘ലയം ഓർക്കസ്ട്ര & കൾച്ചറൽ ഗ്രൂപ്പി’ൻ്റെ കലാരംഗത്തെ പ്രതിഭകൾക്കുള്ള ‘ലയം നാഷണൽ അവാർഡ് പ്രേംകുമാർ മുംബൈയ്ക്ക് ലഭിച്ചു.
മയൂർ വിഹാറിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ‘ലയം ഗ്രൂപ്പി’ ന്റെ നാൽപ്പതാമത് വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു.സംഗീത രംഗത്തും അഭിനയരംഗത്തുമുള്ള മികച്ച പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ് .