2 മക്കളേയും ചേർത്ത് അഭിഭാഷകയായ യുവതി ആറ്റിൽ ചാടി മരിച്ചു

0

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്.

പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ്, നാലു വയസ്സുള്ള മകന്‍, രണ്ടു വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed