എസ്.എന്‍.സി. ലാവലിന്‍ കേസ് മേയ് ഒന്നിനു അന്തിമവാദം
- 30 തവണ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി പരിഗണിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
ന്യൂഡൽഹി: സംസ്ഥാനത്ത് വളരെ രാഷ്ട്രീയപ്രാധാന്യമുള്ള കേസാണ് എസ്.എന്‍.സി. ലാവലിന്‍. 2017 ഒക്ടോബറിലാണ് കേസ് സുപ്രീംകോടതിയിലെത്തുന്നത് . 30 തവണ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി പരിഗണിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികളുടെ അഭിഭാഷകര്‍ ഹര്‍ജി നൽകി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അവസാനം ഇന്ന് (ചൊവ്വാഴ്ച) കേസ് പരിഗണിച്ചപ്പോഴും വേനലവധിക്ക് ശേഷം ജൂലായില്‍ പരിഗണിക്കാനായി മാറ്റാമെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. മാർച്ചിലിലോ,ഏപ്രിലിലോ പരിഗണിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മേയ് ഒന്നിലേക്ക് അന്തിമ വാദത്തിനായി വെച്ചു.