ഭക്ഷണം നൽകാൻ വൈകി : മരുമകളുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് ഭർതൃപിതാവ്

പട്‌ന: ബീഹാറിൽ ഭക്ഷണം നൽകാൻ വൈകിയ മരുമകളുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് ഭർതൃപിതാവ്. മൂക്ക് ചെത്തിക്കളഞ്ഞു. ഇത്‌വ ഗ്രാമത്തിലെ ലാലോ ദേവി (35) ആണ് ആക്രമണത്തിന് ഇരയായത്.ഗയയിൽ റോഷൻഗഞ്ച് പൊലീസ് പരിധിയിലാണ് സംഭവം. ആക്രമണത്തിനു ശേഷം പ്രതി ഓടിപ്പോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ലാലോ ദേവിയെ അടിയന്തര ചികിത്സക്കായി ആദ്യം ബിഹാറിലെ ബങ്കെ ബസാർ ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ സ്ഥിതി വഷളായതോടെ ഡോക്‌ടറുടെ നിർദേശ പ്രകാരം ഗയാജിയിലെ അനുഗ്രഹ് നാരായൺ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സംഭവത്തെക്കുറിച്ച് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റോഷൻ ഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് അനുജ് രാജ പറയുന്നു. തൻ്റെ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഇത്‌വ ഗ്രാമം. ഇവിടെ നിന്നും നിലവിൽ ആരും വാക്കാലോ രേഖാമൂലമോ പരാതികളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി