യുപിയിൽ ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

0

കാൻപൂർ: കെട്ടിട സമുച്ചയത്തിലെ പാർക്കിംഗ് ഇടത്തേക്കുറിച്ചുണ്ടായ തർക്കത്തിനിടെ ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൻപൂരിലെ രതൻ പ്ലാനറ്റ് അപാർട്ട്മെന്റിൽ ഞായറാഴ്ചയുണ്ടായ വഴക്കിനിടെയാണ് ഫ്ലാറ്റിലെ താമസക്കാരിലൊരാൾ എൻജിനീയർ കൂടിയായ സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

രൂപേന്ദ്ര സിംഗ് യാദവ് എന്നയാൾക്കാണ് തന്റെ മൂക്ക് നഷ്ടമായത്. ക്ഷിതിജ് മിശ്ര എന്ന യുവാവാണ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ചത്. കാൻപൂരിലെ നാരാമൌവിലാണ് ഈ ഫ്ലാറ്റ് . രൂപേന്ദ്ര സിംഗ് യാദവിന്റെ മകൾ പ്രിയങ്കയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *