സിവില്‍ സര്‍വീസ് പ്രിലിംസിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

0

 

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 18 വരെ നീട്ടി യുപിഎസ്‌സി. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) എന്നി തസ്‌തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികള്‍ക്കായി പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസി പരീക്ഷകള്‍ നടത്തുന്നത്.

ഇവയിൽ സിവിൽ സർവീസ് (പ്രിലിമിനറി)-2025, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (പ്രിലിമിനറി)-2025 പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ്റെ അവസാന തീയതി 18.02.2025 വൈകുന്നേരം 6 മണിവരെ നീട്ടിയതായാണ് കമ്മീഷൻ വെബ്സൈറ്റിലൂടെ അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *