സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാട് : ഹൈക്കോടതിയിൽ ED

എറണാകുളം: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് ഇഡി. 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുന്നതായും ED ഹൈക്കോടതിയെ അറിയിച്ചു. വായ്‌പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമ വിരുദ്ധമായി വായ്‌പകൾ അനുവദിക്കുന്നതെന്നും ED വ്യക്തമാക്കി. കൂടാതെ വായ്‌പാ അടവ് മുടങ്ങിയവ തിരിച്ചു പിടിക്കാൻ നടപടിയുണ്ടാകുന്നില്ല.സഹകരണ സംഘങ്ങളുടെ പരിധിക്കപ്പുറമാണ് നിയമ വിരുദ്ധമായി വായ്‌പാ അനുവദിക്കുന്നതെന്നും ED ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം, നിക്ഷേപം തിരിച്ചുപിടിക്കാനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ED കോടതിയെ ബോധിപ്പിച്ചു. വിവിധ സഹകരണ സംഘങ്ങളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സത്യവാങ്മൂലം.