കച്ചത്തീവ് ദീപ് പ്രസ്താവന; ഇന്ത്യയെ വിമര്‍ശിച്ച് ലങ്കൻ മാധ്യമങ്ങൾ

തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിഷയമായി എൻഡിഎ ഉന്നയിച്ച കച്ചത്തീവ് ദ്വീപ്, ഇന്ന് ഇന്ത്യ-ലങ്ക സൗഹൃദ ബന്ധത്തിന് മേലെ കരിനിഴലായി മാറുന്നുവോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളോട് പ്രതികരിച്ചെഴുതിയ ലങ്കൻ മാധ്യമത്തിന്റെ എഡിറ്റോറിയലിൽ അടുത്തുള്ള ശത്രുവെന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ചൈനീസ് സഹായം തേടണമെന്നും ഇതിൽ ആവശ്യപ്പെടുന്നു. അതിര്‍ത്തിക്കപ്പുറത്തേക്ക് കച്ചത്തീവ് വിഷയം ഗുരുതരമായി ഉന്നയിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി നയം മാറ്റുമോ എന്ന് കണ്ടറിയണം.
ചൈനീസ് ഇടപെടൽ വേണമെന്ന് സൂചിപ്പിച്ച് ഡെയിലി ഫിനാൻഷ്യൽ ടൈംസിലാണ് എഡിറ്ററിയൽ പബ്ലിഷ് ചെയ്തത്. മറ്റ് രാജ്യങ്ങളിൽ നിന്ന് സുരക്ഷാ ഗ്യാരണ്ടി സ്വീകരിക്കേണ്ടിവരും എന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തുള്ള ശത്രുവിൽ നിന്ന് രക്ഷപ്പെടാൻ സുഹൃത്തുക്കളെ കണ്ടെത്തണം. മോദിയെ ‘റിപ് വാൻ വിങ്കിൾ’ എന്ന് വിളിച്ച് ഡെയിലി മിററിൽ പരിഹാസം. 10 വർഷത്തെ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് അവകാശവാദം ഉന്നയിക്കുന്നുവെന്നും വിമർശനം.