ഭൂമികൈയ്യേറ്റം: 80 വയസ്സുകാരിയുടെ നിരാഹാരസമരം നാലാം ദിവസം

0

ഡോംബിവ്‌ലി:ഡോംബിവ്‌ലിയിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിടങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉയർന്നുകൊണ്ടിരിക്കുകയാണ്.രാഷ്ട്രീയക്കാരുടെയും നഗരസഭയുടേയും പരോക്ഷ പിന്തുണയോടെയാണ് ഗ്രാമങ്ങൾ കൈയേറിക്കൊണ്ടുള്ള ഈ കെട്ടിടവൽക്കരണം നിർലോഭം നടന്നുകൊണ്ടിരിക്കുന്നത്. ആർക്കും ശബ്‌ദിക്കാൻ അനുവാദമില്ലാത്തവിധം അതി ശക്തന്മാരായി വളർന്നുകൊണ്ടിരിക്കുകയാണ് ഓരോ കെട്ടിട നിർമ്മാതാക്കളും . അതിനിടയിലാണ് ബിൽഡർമാരുടെ ഭൂമി കൈയ്യെറ്റത്തിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ടു ഒരു 80 വയസ്സുകാരി നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. സമരം നാലാംദിവസത്തിൽ എത്തിയിരിക്കുന്നു.

ഡോംബിവ്‌ലിക്കു സമീപമുള്ള ഭണ്ഡാർലിയിൽ ,ഉത്തർശിവ്‌ റോഡിലാണ് സുന്ദരഭായ് പാട്ടീൽ സമരം ചെയ്യുന്നത് .അമ്മയ്ക്ക് പിന്തുണയുമായി മക്കളും പ്രദേശത്തെ കുറച്ചു സ്ത്രീകളുമുണ്ട്. പക്ഷെ അധികാരികൾ ആരും ഇതുവരെ ആ ഭാഗത്തേയ്ക്ക്തി രിഞ്ഞുനോക്കിയിട്ടില്ല എന്ന് സുന്ദരഭായ് പറഞ്ഞു.പരിഹാരം കണ്ടില്ലാ എങ്കിൽ കൂടുതൽപേർ നിരാഹാരസമരത്തിനായി മുന്നോട്ടുവരുമെന്ന് ഗ്രാമവാസികൾ പറഞ്ഞു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *