ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല : തുറന്നടിച്ച് ലാലി ജെയിംസ്

0
Lali james

തൃശൂര്‍: പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്താലും ഇല്ലെങ്കില്‍ താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ തുടരുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്. മറ്റു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോടൊപ്പം പ്രവര്‍ത്തിക്കും. എന്നാല്‍ അഴിമതി കണ്ടാല്‍ ശക്തമായി പ്രതികരിക്കുമെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ സസ്‌പെന്‍ഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

എന്നെ തിരിച്ചെടുത്താലും ഇല്ലെങ്കിലും ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വ്യക്തിയായി മരിക്കുംവരെ ഈ പാര്‍ട്ടിയില്‍ തന്നെ തുടരും. മറ്റു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരോടൊപ്പം പ്രവര്‍ത്തിക്കും. എന്നാല്‍ അഴിമതി കണ്ടാല്‍ ശക്തമായി പ്രതികരിക്കും. ഞാന്‍ ആഗ്രഹിക്കുന്നത് അഴിമതിരഹിത ഭരണമാണ്. അതില്‍ ചില അജണ്ടകളും മറ്റും വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ചിലപ്പോള്‍ മൗനമായിട്ട് നില്‍ക്കേണ്ടി വരും. അവിടെ മൗനമായി നില്‍ക്കില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് മാറില്ല. വിശ്വാസമുള്ളവരാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞത്. പാര്‍ട്ടിക്ക് കൂടുതല്‍ ഡാമേജ് ഉണ്ടാക്കുന്ന കാര്യങ്ങളിലേക്ക് ഞാന്‍ പോകില്ല. ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിയുറച്ച വ്യക്തിയാണ്. എന്നെ സസ്‌പെന്‍ഡ് ചെയ്തത് മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നത് വിഷമകരമായ കാര്യമാണ്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു.- ലാലി ജെയിംസ് തുറന്നടിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *