മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

കൊച്ചി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന് മോഹന്‍ലാല്‍ തികച്ചും അര്‍ഹനാണെന്നും നിങ്ങളെ ഓര്‍ത്ത് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.’ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമ ജീവശ്വാസമാക്കിയ ഒരു യാഥാര്‍ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,’ മമ്മൂട്ടി കുറിച്ചു.
ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചുവെന്നത് ഈ നൂറ്റാണ്ടില്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്തയാണെന്ന് നടി ഉര്‍വശി. പുരസ്‌കാരം വൈകിയെത്തിയെന്ന് താന്‍ പറയില്ല, ഇനിയുമേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുവെന്നും ഉര്‍വശി പറഞ്ഞു.