മകരജ്യോതി ദര്‍ശന സായൂജ്യത്തിൽ ഭക്തലക്ഷങ്ങൾ
പത്തനംതിട്ട: ശരണമുഖരതിമായ അന്തരീക്ഷത്തിൽ പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശന സായൂജ്യമടഞ് ഭക്ത ലക്ഷങ്ങൾ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരതിമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും ജ്യോതികാണാൻ പറ്റുന്ന ഇടങ്ങളിലെല്ലാം തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.
6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിച്ചത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെട്ടത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിട്ടില്ലായിരുന്നു.സന്നിധാത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരിബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.