മേപ്പടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ
വയനാട് : മേപ്പാടിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്ക് ശേഷം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും.
അതേസമയം ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.