‘ലഡ്‌കി ബഹൻ പദ്ധതി’ സർക്കാരിനെ സാമ്പത്തികമായി തകർക്കും : രാജ് താക്കറെ
ഗോരേഗാവ് :ഷിൻഡെ സർക്കാരിൻ്റെ ‘ലഡ്‌കി ബഹൻ പദ്ധതി സർക്കാറിനെ സാമ്പത്തികമായി തകർക്കുമെന്നും വരും മാസങ്ങളിൽ ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സർക്കാർ മാറുമെന്നും മാഹാരാഷ്ട്ര നവനിർമ്മാണ സേന നേതാവ് രാജ്‌താക്കറെ. ഇതുപോലൊരു പദ്ധതി ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല പകരം സ്ത്രീകൾ സ്വയംപര്യാപ്തരാകുമെന്ന് സർക്കാർപറയുന്നു.
ഗോരേഗാവ് നെസ്‌കോയിൽ ഇന്നലെ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാന തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാർട്ടികളും പണം വിതരണം ചെയ്യും അത് ഉറപ്പായും വാങ്ങുക എന്നാൽ വോട്ടുചെയ്യുന്നത് MNS സ്ഥാനാർത്ഥിക്കായിരിക്കണം .
“നിങ്ങൾ ആരുടെയെങ്കിലും കൂടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുക, എന്നിട്ട് മറ്റൊരാളുമായി കൈകോർക്കുക.. പിന്നീട് കാണുന്നത് പാർട്ടികൾ പിളരുന്നതായിരിക്കും.,” രാജ് പറഞ്ഞു, ഡൽഹിയുടെ മുന്നിൽ ഒരിക്കലും തലകുനിക്കാത്ത ഒരു മഹാരാഷ്ട്ര ഉണ്ടാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും , മഹാരാഷ്ട്രയെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉൾപ്പെടെ മഹാരാഷ്ട്രയിൽ ഭൂമി തട്ടിയെടുക്കുന്ന അദാനി ഗ്രൂപ്പിനെ രാജ് താക്കറെ രൂക്ഷമായി വിമർശിച്ചു.മറാത്ത സംവരണത്തെക്കുറിച്ച് സംസാരിക്കവെ, കേന്ദ്ര നിയമത്തിൽ ഭേദഗതികൾ ആവശ്യമായതിനാൽ സംവരണം സാധ്യമല്ലെന്നും എല്ലാ നേതാക്കൾക്കും ഇക്കാര്യം അറിയാമെന്നും താക്കറെ പറഞ്ഞു. എന്നിട്ടും അവർ അതിനായി മുറവിളി കൂട്ടുന്നു എന്നും താക്കറെ കൂട്ടിച്ചേർത്തു .
താൻ അധികാരത്തിൽ വന്നാൽ എല്ലാവർക്കും ജോലി ലഭിക്കുമെന്നും അതിൽ ജാതി നോക്കില്ല എന്നും ദേഹം അവകാശപ്പെട്ടു.