തൊഴിൽ നിയമ ലംഘനം; നിസയിൽ 43 പ്രവാസികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 43 തൊഴിലാളികളെ അധികൃതർ നിസ്വ യിൽനിന്ന് പിടികൂടി. തൊഴിൽ മന്ത്രാലയം ദാഖിലിയ ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെയും നിസ്‌വ മുനിസി പ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ലൈസൻസില്ലാതെ തെരുവ് കച്ചവടം നടത്തിയെന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രവാസി തൊ ഴിലാളികൾ ഒത്തുകൂടുന്നതടക്കമുള്ള പ്രദേശങ്ങളിലായിരുന്നു പരിശോധന. നിയമ നടപടികൾ പൂർത്തീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.