യുവതിയുടെ ആത്മഹത്യ . ഭർത്താവിനും മതപിതാക്കളക്കും തടവ് ശിക്ഷ

ആലപ്പുഴ : വള്ളികുന്നം വില്ലേജിൽ എസ്. കെ സധനം വീട്ടിൽ ശിവങ്കുട്ടിയുടെ മകൾ ദീപിക മരിച്ച സംഭവത്തിൽ ആണ് ഭർത്താവിനും മതപിതാക്കൾക്കും തടവ് ശിക്ഷ ലഭിച്ചത് . ഒന്നാംപ്രതി കായംകുളം കീരിക്കാട് വില്ലേജ്, മലമേൽ ഭാഗം മുറി ഇടയില് കുടുക്കയിൽ കൊച്ചുകുട്ടൻ ആചാരി , രണ്ടാം പ്രതി ഭാര്യ സുമതി അമ്മാൾ , മൂന്നാം പ്രതി മകൻ ശ്രീകുമാർ എന്നിവരെയാണ് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോർട്ട് ജഡ്ജി ശ്രീമതി v g ശ്രീദേവി തടവ് ശിക്ഷയ്ക്കു വിധിച്ചത് . ഒന്നു മുതൽ മൂന്നുവരെ ഉള്ള പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും , ഒന്നും രണ്ടും പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും അല്ലങ്കില് ആറ് മാസം തടവും ആണ് ശിക്ഷ വിധിച്ചത് .
വിവാഹം കഴിഞ്ഞ നാള് മുതല് തന്നെ ഒന്നും രണ്ടും പ്രതികൾ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടു ശാരീരികമായും മാനസികമായും ദീപികയെ ഉപദ്രവിച്ചിരുന്നു. മൂന്നാം പ്രതിയായ ഭർത്താവിന്റെ മാതാപിതാക്കളായ ഒന്നും രണ്ടും പ്രതികളോടൊപ്പം പ്രതികളുടെ വീട്ടിൽ താമസിച്ച് വന്നിരുന്ന ദീപികയെ ഒന്നും രണ്ടും പ്രതികൾ ദീപികയുടെ വീട്ടുകാർ സ്ത്രീധനമായി വിവാഹസമയത്ത് കൊടുത്ത സ്വർണവും കൊടുക്കാമെന്ന് പറഞ്ഞ ഒരു ലക്ഷം രൂപയും കുറഞ്ഞുപോയി എന്നും കൊടുക്കാമെന്ന് പറഞ്ഞ ഒരു ലക്ഷം രൂപ എത്രയും പെട്ടെന്ന് കൊടുക്കണം എന്നും മറ്റും പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതും വിദേശത്തായിരുന്ന ഭരത്താവിനോട് ദീപിക ഈ വിവരം പറയുമ്പോൾ മൂന്നാംപ്രതി ഒന്നും രണ്ടും പ്രതികളോടൊപ്പം അവർ പറയുന്നത് കേട്ട് മര്യാദയ്ക്ക് താമസിച്ചോണം എന്നു പറഞ്ഞു ഗർഭിണിയായിരുന്ന ദീപികയ്ക്ക് ആശുപത്രി ചിലവുകൾക്കും മറ്റുമുള്ള പണം കൊടുക്കാതെയും ദീപികയുടെ മാതാപിതാക്കളോടൊപ്പം വിടാതെയും ഒന്നും രണ്ടും മൂന്നും പ്രതികൾ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്തിന്റെ ഫലമായി പ്രതികളുടെ മാനസിക പീഡനങ്ങളും ശാരീരിക പീഡനങ്ങളും സഹിക്കവയ്യാതെ വന്നതിനെ തുടർന്ന് ദീപിക വീടിൻറെ ഹാൾമുറിയോട് ചേർന്നുള്ള ബെഡ്റൂമിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയുകയായിരുന്നു.
കായംകുളം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റെർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യുട്ടർ പി. വി. സന്തോഷ് കുമാർ ഹാജരായി. Si നിസാം , Asi സെബാസ്റ്റ്യൻ , Asi സിന്ധു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.