ഷോർട്ട്സർക്യൂട്ടിൽ നിന്ന് തീ, സിലിണ്ടർ പൊട്ടിത്തെറിച്ചു

0

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് പടർന്ന തീ ഗ്യാസ് സിലിണ്ടറില്‍ പടരുകയും പൊട്ടിതെറിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. 11 പേര്‍ മലയാളികളാണെന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 21 പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുകയാണ്.

തീ ആളിപ്പടര്‍ന്നപ്പോള്‍ പടര്‍ന്ന വിഷപ്പുക ശ്വസിച്ചാണ് ചിലര്‍ മരിച്ചിരിക്കുന്നത്. പൊള്ളലേറ്റവരില്‍ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു, ഇവർക്ക് ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ പലരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഗുരുതര പരിക്കേറ്റവരിൽ ചിലരും മരിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തുള്ള നാല് ആശുപത്രികളിലായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദാന്‍ ജവാന്‍ ജാബിര്‍ എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. 30ഓളം ഇന്ത്യക്കാര്‍ വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളന്നൊണ് വിവരം.

16ൽ അധികം മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ടെന്നാണ് വിവരം. തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലുള്ള മൃതദേഹങ്ങൾ വരെ ഉണ്ടെന്നാണ് വിവരം. 21 പേരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 11 പേര്‍ മലയാളികളാണെന്നാണ് വിവരം. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ് അപകടം നടന്നത്. കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം. നാല്-അഞ്ച് ഫ്ളാറ്റുകൾ അടുത്തടുത്തായുള്ള ക്യാമ്പിലാണ് അപകടം സംഭവിച്ചത്. ബാച്ചിലേഴ്‌സാണ് ഇവിടെ താമസിക്കുന്നത്. മലയാളി, തമിഴ്, ഫിലിപ്പീന്‍സ് എന്നിങ്ങനെ ഇടകലര്‍ന്നാണ് താമസിച്ചിരുന്നത്’ എന്നായിരുന്നു കുവൈറ്റില്‍ നിന്നുള്ള പ്രവാസി മലയാളിയുടെ പ്രതികരണം.

ഇന്ത്യന്‍ അംബാസിഡന്‍ ആദര്‍ഷ് ഷെയ്ഖ അപകട സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവരെ നേരില്‍ കാണുകയും വാഗ്ദാനങ്ങളും ഇന്ത്യ നല്‍കിയട്ടുണ്ട്. പൂര്‍ണ്ണ സഹായം നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച കൊണ്ട് 196 പേരെയാണ് കെട്ടിടത്തില്‍ താമസിപ്പിച്ചിരുന്നത്. സംഭവ സ്ഥലം സന്ദര്‍ശിച്ച കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യമന്ത്രിയുമായ ഷെയ്ഖ് ഫഹദ് കര്‍ശനമായ നടപടിക്കാണ് ഉത്തരവിട്ടിരിക്കുന്നത്. നിയമം ലംഘിച്ച കെട്ടിട ഉടമയ്ക്കും സെക്യൂരിറ്റിക്കും കമ്പനി ഉടമയെയും വീട്ടുതടങ്കലില്‍ വെയ്ക്കാനും നിര്‍ദേശിച്ചിരുന്നു. ഉടമയുടെ അത്യാര്‍ത്തിയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *