കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ
കുവൈറ്റിൽ തൊഴിലാളി ക്യാംപിലുണ്ടായ തീ പിടിത്തത്തിൽ 40 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 11 മലയാളികൾ അടക്കം 21 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുള്ളതായും റിപ്പോർട്ട്. കൃത്യമായ മരണ സഖ്യ സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റും പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും എടുത്തുചാടിയുമാണ് ആളുകൾ മരിച്ചതെന്നാണ് വിവരം. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന 6 നിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്‍റെ മുറിയിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. അഗ്നിശമനസേനയും പൊലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാ പ്രവർത്തനം തുടരുന്നു