കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു, 2 മലയാളികൾക്ക് പരിക്ക്

0

കുവൈത്ത് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ പ്രവാസികൾ മരിച്ചു. രണ്ടു മലയാളികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് സമീപം തൊഴിലാളികൾ സഞ്ചരിച്ച വാനിന്റെ പുറകെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് വാനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് പാലത്തിൽ ഇടിക്കുകയുമായിരുന്നു. മരിച്ചവർ ബീഹാർ, തമിഴ്നാട് സ്വദേശികളാണ്. പ്രാദേശിക കമ്പനിയിലെ തൊഴിലാളികളായ ഇവർ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *