‘കെ.വി തോമസിന്റെ നിയമനം പാഴ് ചെലവ്, ’; എൻ. കെ.പ്രേമചന്ദ്രൻ

0

കൊല്ലം: കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി.കെ വി തോമസിന്റെ നിയമനം പാഴ് ചിലവാണെന്നാണ് വിമർശനം. കെ വി തോമസ് കേന്ദ്രധനമന്ത്രിയെ കണ്ടപ്പോൾ ചോദിച്ച കണക്ക് നൽകാൻ സാധിച്ചില്ല. കണക്ക് പോലും നൽകാൻ സാധിച്ചില്ലെങ്കിൽ കെ വി തോമസ് എന്തിനാണ് ഡൽഹിയിൽ ഔദ്യോഗിക ചുമതല വഹിക്കുന്നത്?. കെ വി തോമസ് ലൈസൺ ഓഫീസർ ആണോയെന്ന് അദ്ദേഹം ചോദിച്ചു.

സത്യത്തിൽ കേരളത്തിന്‌ കെ വി തോമസിന്റെ നടപടി നാണക്കേടാണ്. കെ വി തോമസിന് വേണ്ടി ഒരു ആവശ്യമില്ലാത്ത തസ്തികയാണ് ഡൽഹിയിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും, കാലുമാറ്റത്തിനും നൽകിയ പ്രത്യുപകാരമാണ് തോമസിന്റെ നിയമനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു കാര്യവും ഇല്ലാതെ ഒരു തസ്തിക നിർമ്മിച്ചു. ഖജനാവിൽ നിന്ന് പണം നശിപ്പിക്കുന്നു. ഇതുവരെ കെ വി തോമസ് കേരളത്തിലെ എംപിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *