കുഴിപ്പള്ളി പെരുന്നാൾ കൊടിയേറ്റ് നാളെ
തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി യുടെ ( കുഴിപ്പള്ളി ) നാളെ മുതൽ നടക്കുന്ന പെരുന്നാളിന് മൂന്നോടിയായി പ്രാർത്ഥന ദീപങ്ങൾ തെളിഞ്ഞു. വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ തെളിയിച്ച ആദ്യ ദീപത്തിൽ നിന്ന് വിശ്വാസികൾ 163-ാം കല്ലിട്ട പെരുന്നാൾ പ്രതീകമായി 163 ദീപങ്ങൾ തെളിയിച്ചു, മെയ് 13 വരെ നടക്കുന്ന പെരുന്നാളിന് നാളെ കൊടിയേറും. വിശുദ്ധ കുർബാനയ്ക്ക് ശേഷം നാളെ രാവിലെ 10ന് ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.
ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ,ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കും.