പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കും
കുവൈത്തിൽ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി ജൂൺ 17 ന് അവസാനിക്കും. മാർച്ച് 17 മുതൽ ആരംഭിച്ച പൊതു മാപ്പ് സമയ പരിധി അവസാനിക്കാൻ ഇനി 7 ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മൂന്നു മാസമായി നിലനിൽക്കുന്ന പൊതു മാപ്പ് കാലാവധി ഇനിയും നീട്ടി നൽകില്ലെന്നും ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പൊതു മാപ്പ് പ്രഖ്യാപിച്ച മാർച്ച് 17 മുതൽ ഇതുവരെ 35,000 ത്തോളം പേരാണ് പൊതു മാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. പൊതു മാപ്പ് പ്രഖ്യാപിച്ച കാലയളവിൽ താമസ നിയമ ലംഘകാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടുന്നതിനും പിഴയടച്ച് താമസ രേഖ പുതുക്കുന്നതിനും പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങി വരാനും സാധിക്കുമായിരുന്നു.
ഏതായാലും ഇനി പൊതു മാപ്പ് കാലാവധി അവസാനിക്കാൻ 7 ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കുവൈത്തിൽ ഇതിനു മുൻപ് അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത് 2020 ഏപ്രിൽ മാസത്തിലാണ്. കുവൈത്തിലെ താമസ നിയമലംഘകർക്ക് ആവശ്യമെങ്കിൽ ജൂൺ 17ന് കാലാവധി അവസാനിക്കുന്നതിനു മുൻപ് പൊതു മാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും