കുവൈത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി
കുവൈത്ത് : കുവൈത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപേക്ഷിച്ച കുവൈത്തി പൗരന് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടത്തുന്നതിന് പ്രതി കത്തിയും കൊടുവാളും വാങ്ങി കൈവശം വച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. താനല്ല കൊലപാതകം നടത്തിയതെന്നും തന്റെ മുന്‍ ഭാര്യയാണ് കൃത്യം നടത്തിയതെന്നും പ്രതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.