കൊലപാതകശ്രമം ഉൾപ്പടെയുള്ള കേസ്സുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതി പോലീസിന്റെ പിടിയിൽ

ആലപ്പുഴ : കണ്ണൂർ പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉത്പ്പെടെയുള്ള അടിപിടി കേസ്സിലെ പ്രതി കോടതിയിൽ ഹാജരാകാതെ പലസ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ താമസിച്ചു വന്നിരുന്ന കണ്ണൂർ ജില്ലയിൽ അയനിക്കാട് പി . ഒ യിൽ ആവിത്താര വീട്ടിൽ പാമ്പ് ഷിജേഷ് എന്നു വിളിക്കുന്ന ഷിജേഷ് 35 വയസ്സ് പോലീസ് പിടിയിൽ, കോടതിയിൽ ഹാജരാകാതെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുക യായിരുന്നു .
കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധി യിൽ തുറവൂർ ഭാഗത്ത് കണ്ണൂർ സ്വദേശിയായ ഒരാൾ താമസിക്കുന്നതായി കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്തി ചോദ്യ ചെയ്തതിൽ നിന്നാണ് പയ്യോളി പോലീസ് സ്റ്റേഷനിൽ കേസ്സ് ഉള്ളതായും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്ന വിവരവും അറിഞ്ഞത്. പ്രതിയെ പിടികൂടിയ സംഘത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പോലീസ് അജയ മോഹൻ സി പി ഒ വിജേഷ് , അമൽരാജ്. പ്രവീൺ, ആൻസൺ എന്നിവർ ഉണ്ടായിരുന്നു .പ്രതിയെ പിന്നീട് പയ്യോളി പോലീസിന് കൈമാറി .