പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ഖുശ്ബു; പിന്മാറ്റം ആരോഗ്യകരണത്താൽ
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു അറിയിച്ച്. ആരോഗ്യകാരണങ്ങളാൽ ആണ് തീരുമാനം എന്ന് ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദക്ക് അയച്ച കത്തിൽ ഖുശ്ബു വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നും ഖുശ്ബു പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ആയിരുന്ന ഖുശ്ബുവിന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ഈ മാസം പത്തിന് ശേഷം സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി തൃശൂരിൽ എത്തുമെന്ന് ഖുശ്ബു പറഞ്ഞിരുന്നു.