കുർള ബെസ്റ്റ് ബസ് അപകടം : മരിച്ചവരുടെ എണ്ണം ഏഴായി!
കുർള ബെസ്റ്റ് ബസ് അപകടം : മരിച്ചവരുടെ എണ്ണം ഏഴായി!
മുംബൈ: കുർള വെസ്റ്റിലുണ്ടായ ദാരുണമായ ബെസ്റ്റ് ബസ് അപകടത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു, 42 പേർക്ക് പരിക്കേറ്റതായി അധികൃതർ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി എസ്‌ജി ബാർവേ മാർഗിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇടയിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സാക്കിനാക്ക വഴി അന്ധേരിയിലേയ്ക്ക് പോവുകയായിരുന്ന ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ് (BEST/ 322 ) ബസാണ് നിയന്ത്രണം വിട്ടത്. 100 മീറ്റർ നീളത്തിൽ, 30-40 വാഹനങ്ങളുമായി കൂട്ടിയിടിച്ച് സോളമൻ ബിൽഡിംഗിൻ്റെ ആർസിസി കോളത്തിൽ ഇടിച്ച് അതിൻ്റെ കോമ്പൗണ്ട് ഭിത്തി തകർത്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.
അപകടം നടന്ന് അഞ്ച് മണിക്കൂറിലധികം കഴിഞ്ഞ് മാധ്യമങ്ങളുമായി വിശദാംശങ്ങൾ പങ്കുവെച്ച ബെസ്റ്റ് അധികൃതർ , “പ്രാരംഭ വിവരമനുസരിച്ച്, ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നറിയിച്ചു.
ബസ് ഡ്രൈവർ സഞ്ജയ് മോറെയെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.
കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ച ശേഷം കുർളയിലെ ബുദ്ധ കോളനിയിൽ പ്രവേശിച്ചാണ് ബസ്സ് നിന്നത് .ഒരു പോലീസ് ജീപ്പടക്കം ഇരുപത്തിയഞ്ചോളം വാഹനങ്ങൾ തട്ടി തെറിപ്പിച്ചിട്ടുണ്ട് .
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മരണ വാർത്ത അറിഞ് അനുശോചനം അറിയിച്ചു.
.
.