കേന്ദ്രസഹമന്ത്രിയായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു
കേന്ദ്ര സഹമന്ത്രിയായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ.
ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം കോട്ടയത്ത് വീട്ടിൽ ആവേശത്തിലായിരുന്നു അണികൾ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നേരത്തെ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അൻപത്തൊന്നാമനായി എത്തിയ സുരേഷ് ഗോപി ഇംഗ്ലിഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 72 അംഗ മന്ത്രിസഭയാണ്