കുംഭമാസ പൂജ: ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ (12.02.2025) തുറക്കും. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. കുംഭമാസം ഒന്നിന് രാവിലെ 5 മണിക്ക് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.
അഭൂതപൂര്‍വമായ ഭക്തജനത്തിരക്കായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലുണ്ടായിരുന്നത് . ദേവസ്വം ബോർഡിന്‍റെ കണക്കുകൾ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങളാണ് ശബരിമലയില്‍ ദർശനം നടത്തിയത്. ശബരിമലയിലെ പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ദര്‍ശനത്തിനെത്തിയത്.