“ഓണാട്ടുകരയുടെഒരുമ ഭരണിനാളിന്റെ പെരുമ”!

0

“ഓണാട്ടുകരയുടെഒരുമ ഭരണിനാളിന്റെ പെരുമ”!

ഹരിദാസ് പല്ലാരിമംഗലം.

 

 

ആഗതമാവുന്ന ചെട്ടികുളങ്ങര അമ്മതമ്പുരാട്ടിയുടെ തിരുനാൾ കുംഭത്തിലെ ഭരണി മഹോത്സവത്തിനിനി എണ്ണപ്പെട്ട നാളുകൾ മാത്രമവശേഷിക്കെ ചെട്ടികുളങ്ങര ദേശം ആനന്ദസാഗരത്തിലാറാടുകയായി…!

ഭരണി നാളിൽ അമ്മയ്ക്ക് തിരുമുൽക്കാഴ്ചയർപ്പിക്കാൻ 13 കരകളുടെ കെട്ടുകാഴ്ച ഉരുപ്പടികൾ അതാത് നിർമ്മാണ ശാലകളിൽ ചട്ടക്കൂടുകളാവുമ്പോൾ ആഹ്ളാദതിമർപ്പിൽ ആർപ്പുവിളികൾ ഉയരുകയായി…!!

കുത്തിയോട്ട ശീലുകൾക്കൊപ്പം ചുവടുവെയ്ക്കുന്ന യുവത്വം.

താളമേളങ്ങൾ കൊഴുക്കുമ്പോൾ കുത്തിയോട്ട സമർപ്പണവേദിയിലെവിടെയും സന്തോഷ തിരയിളക്കം അലയടിക്കുകയായി…!

വിറകടുപ്പിൽ ചെമ്പുകളിൽ തിളച്ചുമറിയുന്ന കുത്തരികഞ്ഞിയും മുതിര പുഴുക്കും അസ്ത്രവും പിന്നെ അവൽ നനച്ചതും ഉണ്ണിയപ്പവും കടുമാങ്ങയും പപ്പടവും പഴവും വിളമ്പുവാൻ ഒരുങ്ങികിടക്കുന്നുണ്ട് തൂശനിലയും ഓലക്കാൽവളയങ്ങളും കോരി കുടിക്കാൻ പച്ചപ്ലാവില കുമ്പിളും…
നിലത്ത് മണ്ണിൽ ചമ്പ്രം മടഞ്ഞിരുന്ന് രുചിയേറും കുതിര മൂട്ടിൽ കഞ്ഞി കുടിയ്ക്കുവാൻ കര ദേശവാസി തയ്യാറാവുകയായി…!

ശിവരാത്രി നാൾ തുടങ്ങി ഭരണിനാളിൽ പുലരും മുൻപ് മുതൽ നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്ഷേത്രത്തിലെത്തിലെത്തിച്ചേരുന്ന കുത്തിയോട്ട വഴുപാട് സമർപ്പണം മദ്ധ്യാഹ്നം വരെ നീളും. ശേഷം സായാഹ്‌നം മുതൽ ക്ഷേത്രത്തിലെത്തി ചേരുന്ന അണിഞ്ഞൊരുങ്ങിയ വിവിധങ്ങളായ കെട്ടുകാഴ്ചകളെ വരവേൽക്കാൻ കാഴ്ചകണ്ടമൊരുങ്ങി കഴിഞ്ഞു.

ഭരണി ചന്തയും
ഉണക്ക കൊഞ്ചും പച്ചമാങ്ങകളുമായി കച്ചവടം പൊടിപൊടിക്കാൻ തെരുവോരങ്ങളും ഉണരുകയായി…!

നമുക്ക് കാത്തിരിക്കാം കുംഭഭരണി വരവായി…

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *