കുടുംബശ്രീയുടെ കൂട്ട് വേണ്ടെന്ന് തോമസ് ഐസക്കിന് താക്കീത്

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് താക്കീത് നൽകി ജില്ലാ വരണാധികാരിയുടെ. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് തോമസ് ഐസക്കിന് താക്കീത്. തോമസ് ഐസക്ക് നടത്തിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് താക്കീത്.

യു.ഡി.എഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്. അതേസമയം തോമസ് ഐസക് ഇന്ന് കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവെക്കാൻ തുക നൽകിയിരിക്കുന്നത്. ഇതിന് എം,മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫ് ആണ് തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി സമർപ്പിച്ചത്.

കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ.ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവക്കെതിരെയാണ് യു.ഡി.എഫ് പരാതിയുമായി വന്നത്. അതേസമയം കുടുംബശ്രീ ഉൽപ്പാക്കിടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നാണ് തോമസ് ഐസക് വിശദീകരണം നല്‍കിയിരുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *