കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50 ) എന്നിവരാണ് മരിച്ചത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റോയി ജീവനൊടുക്കിയതായാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.