കൊച്ചി: കളമശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യുവിന് മിന്നും വിജയം. ചെയർമാനായി കെഎസ്‍യു സ്ഥാനാർഥി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തിന് ശേഷമാണ് കെഎസ്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.