ഡീസൽ ഇല്ല; കെഎസ്ആർടിസി സർവീസ് അപതാളത്തിൽ.
വയനാട് : ഡീസല്‍ പ്രതിസന്ധയെത്തുടർന്ന് കെഎസ്ആര്‍ടിസി സർവീസ് അപതാളത്തിൽ. കല്‍പ്പറ്റ ഡിപ്പോയിലാണു സര്‍വീസുകള്‍ മുടങ്ങിയത്. വടുവന്‍ച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സര്‍വ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി സര്‍വീസുകള്‍ ഒരു ട്രിപ്പ് മാത്രം നടത്തി അവസാനിപ്പിച്ചു. രാവിലെ 8:30ന് ശേഷം ചൂരല്‍മല ഭാഗത്തേക്ക് ബസുകളില്ല. മാനേജ്‌മെന്റ് അനാസ്ഥയെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കൃത്യമായി പണം നല്‍കാന്‍ സാധിച്ചിട്ടില്ല. സമാന അവസ്ഥയിലാണ് മാനന്തവാടി, ബത്തേരി ഡിപ്പോകളും. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി തിരിച്ചെത്തിയ ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇന്ധനം എത്തിച്ചില്ലെങ്കില്‍ വയനാട്ടിലെ കെഎസ്ആര്‍ടിസി ഗതാഗതം പൂര്‍ണമായും നിശ്ചലമാകുന്ന സാഹചര്യത്തിലാണുള്ളത്.
