വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷനെടുക്കാന്‍ പുതിയ ആപ്പ്: കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഇനി കണ്‍സെഷനായി ക്യൂ നില്‍ക്കേണ്ട. കണ്‍സെഷന്‍ കാര്‍ഡുകളുടെ അപേക്ഷയും വിതരണവും ആപ്പ് വഴിയാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മുതിര്‍ന്നവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും എളുപ്പത്തില്‍ ആപ്പ് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കണ്‍സെഷന്‍ എടുക്കാന്‍ കുട്ടിയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡും മാത്രം മതി. ആപ്പിലൂടെ തന്നെ പണമടച്ച് അപേക്ഷിക്കാം. പിന്നീട് ഡിപ്പോയില്‍ പോയി കണ്‍സെഷന്‍ കാര്‍ഡ് വാങ്ങിയാല്‍ മതി. കണ്‍സെഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ വേണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
ദിവസം 250 പേര്‍ക്ക് ടെസ്റ്റിന് അവസരം നല്‍കണമെന്ന് ആണെങ്കില്‍ ഹൈക്കോടതി അത് പറയട്ടെ. കോടതി പറയുന്നതുപോലെ ചെയ്യാം. വാക്ക് മാറി സമരം ചെയ്യുമെന്ന് പറഞ്ഞവര്‍ക്കാണ് നാണക്കേട്. ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നു കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സിയുടെ കണ്‍സെഷന്‍ കാര്‍ഡ് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിച്ചിരുന്നു. അംഗീകാരമുള്ള സ്ഥാപനങ്ങളെല്ലാം കെ.എസ്. ആര്‍.ടി.സിയുടെ വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം. വിദ്യാലയങ്ങള്‍ നല്‍കുന്ന പട്ടിക കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കണ്‍സെഷന് അംഗീകാരം നല്‍കും