നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരുക്ക്
കോഴിക്കോട് : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റു. നാദാപുരം ഗവ.ആശുപത്രിക്കു സമീപമാണ് അപകടം. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയിൽനിന്നു ഗുരുവായൂരേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വടകരനിന്നു നാദാപുരം ഭാഗത്തേക്കു പോവുകയായിരുന്നു സ്വകാര്യ ബസ്. പരുക്കേറ്റവരെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.