കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയിൽ സർവീസ് ആരംഭിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ് മെയ് മാസത്തിൽ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിക്കുന്ന ബസ്സിന്റെ ആദ്യ സർവീസ് തിരുവനന്തപുരം- കോഴിക്കോട് റൂട്ടിൽ ആയിരിക്കും. 220 ബസുകളായിരിക്കും ആകെ സർവീസ് നടത്തുക. ഇതിൽ ആദ്യഘട്ടത്തിൽ 24 ബസുകളാണ് സർവീസ് നടത്തുക.

പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ബസുകൾ രംഗത്തിറക്കുന്നത് ജന്റം ലോ ഫ്ലോർ ബസുകൾ ഒഴിവാക്കിയാണ്. ഒരാഴ്ചയ്‌ക്കകം പദ്ധതി വ്യാപിപ്പിക്കും. 42 സീറ്റുകളോട് കൂടിയ ബസ്സിന് പത്തു മീറ്റർ നീളവും ഉണ്ട്. ഇതുകൂടാതെ വൈഫൈ സൗകര്യവും പുഷ്ബാക്ക് സീറ്റും വാഹനത്തിന്റെ പ്രത്യേകതയാണ്. ചെറിയ നിരക്ക് ഈടാക്കിയാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക.

പുതിയ നിരക്ക് സൂപ്പർഫാസ്റ്റ് ബസ് നിരക്കിനേക്കാൾ നേരിയ കൂടുതലും സൂപ്പർ ഡീലക്സ് എസി ബസ് നിരക്കിനേക്കാൾ കുറവുമായിരിക്കും. എസി ലോഫ്ലോർ ബസുകൾ ദീർഘദൂര റൂട്ടിൽ നിന്ന് പിൻവലിച്ച് സ്വകാര്യ വ്യക്തികൾക്ക് വാടകയ്‌ക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ,എയർപോർട്ട് കണക്ടിവിറ്റി എന്നിവയ്‌ക്കും എസി ലോ ഫ്ലോർ ബസുകൾ പ്രയോജനപ്പെടുത്തും. പ്രധാന ഡിപ്പോകളിൽ ആണ് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സിന് സ്റ്റോപ്പുകൾ ഉള്ളത്. യഥാർത്ഥ നിരക്കിനേക്കാൾ പത്തുരൂപ അധികം നൽകി സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് യാത്രക്കാർക്ക് ബസ്സിൽ കയറാൻ സാധിക്കും. മുൻകൂട്ടിറിസർവ് ചെയ്തുകൊണ്ട് യാത്ര ചെയ്യാൻ അനുമതി നൽകുന്ന ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ അനുമതി യില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *