പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് കെസ്ആര്‍ടിസി പെന്‍ഷന്‍ കേസില്‍ സർക്കാരിനോട് കോടതി
കൊച്ചി.കെഎസ്ആർടിസി പെൻഷൻ വിതരണം സംബന്ധിച്ച് ഗൗരവതരമായ നടപടിയുമായി ഹൈക്കോടതി. പെൻഷൻ പെട്ടെന്ന് കൊടുക്കാനുള്ള നടപടി നടക്കുന്നതായി സർക്കാർ കോടതിയിൽ അറിയിച്ചു. പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് സർക്കാരിനോട് അറിയിച്ച കോടതി ബുധനാഴ്ച ചീഫ് സെക്രട്ടറിയോട് ഹാജരാകാൻ നിർദേശം നല്‍കി.
ഡിസംബർ, ജനുവരി , ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണം തടസ്സപ്പെട്ടത് ചോദ്യം ചെയ്തായിരുന്നു ഹർജി. ജ. ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചത്