കെഎസ്ആർടിസി മിനി ബസ് വരുന്നു; തലസ്ഥാനത്ത്‌ ട്രയല്‍ റണ്‍

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതുസംരംഭമായ നോണ്‍ എസി മിനി ബസ് ട്രയല്‍ തലസ്ഥാനത്ത് റണ്‍ നടത്തി. ചാക്ക ജംക്‌ഷനില്‍ നിന്ന് ശംഖുംമുഖം വരെ നടത്തിയ ട്രയല്‍റണ്ണില്‍ ബസ് ഓടിച്ചത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറാണ്.

8.63 മീറ്റർ നീളമുള്ള ബസിന് 2.3 മീറ്റർ വീതിയും 18 സെ.മീ ഫ്ലോര്‍ ഉയരവുമാണ് ഉള്ളത്. 32 സീറ്റ് യാത്രാ സൗകര്യവുമുള്ള ടാറ്റയുടെ എല്‍പി 7 12 മോഡലാണ് മിനി ബസ്. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള വലിയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ സാധിക്കാത്തതും നിലവില്‍ സര്‍വീസ് നടത്തുന്നവയില്‍ നിന്നും ചെലവ് ചുരുക്കിയാകും പുതിയ മിനി ബസുകള്‍ സര്‍വീസ് നടത്തുക.

കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ഇനത്തിലുള്ള പ്രവര്‍ത്തന ചെലവ് കുറയ്ക്കുക, ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ മേഖലയിലേക്കും സര്‍വീസ് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മിനി ബസ് ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ ബസുകള്‍ വാങ്ങുന്നതിന് മുന്നോടിയായുള്ള പ്രാഥമിക വിലയിരുത്തലിനുവേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *