മദ്യപാന പരിശോധന നടത്താന്‍ മദ്യപിച്ചെത്തി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജീവനക്കാര്‍ക്കിടയിലെ മദ്യപാന പരിശോധന നടത്താന്‍ മദ്യപിച്ചെത്തിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എം.എസ് മനോജിനെയാണ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനാണ് സംഭവം. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായി ദിവസവും ബ്രെത്തലൈസര്‍ ടെസ്റ്റ് നടത്തുന്നുണ്ട്.ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധനച്ചുമതല. മേയ് രണ്ടിന് ചുമതല ഉണ്ടായിരുന്ന എം.എസ് മനോജ് മദ്യപിച്ചിരുന്നതായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.