KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു
കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കാണ് നിരക്ക് കൂട്ടിയത്.
കാസർകോട് നിന്നും മംഗലാപുരത്തേക്ക് കർണാടക ആർടിസി 6 രൂപയും കേരള ആർടിസി 5 രൂപയുമാണ് വർധിപ്പിച്ചത്. മറ്റു ജില്ലകളിൽ നിന്നും കർണാടകയിലേക്കുള്ള സർവീസ് കുറവായതിനാൽ കാസർകോട് പോലെ വലിയ രീതിയിൽ യാത്രക്കാരെ ബാധിക്കില്ല. കടക്കെണിയിൽ നിന്ന് രക്ഷനേടാനാണ് കർണാടക നിരക്ക് വർധിപ്പിച്ചതെന്നാണ് പറയുന്നത്.
75 രൂപയിൽ നിന്ന് 15 ശതമാനത്തിൽ കൂടുതലുള്ള വർധനയോടെ 6 രൂപ കൂട്ടി 81 രൂപയാണ് കാസർകോട്–മംഗലാപുരം കർണാടക ആർടിസിയുടെ പുതിയ നിരക്ക്. അതേ സമയം കേരള ആർടിസി 74 രൂപയിൽ നിന്ന് 79 രൂപയായാണ് വർധിപ്പിച്ചത്. അന്തർസംസ്ഥാന സർവീസ് കാരാറിൻ്റെ ഭാഗമായാണ് നിരക്ക് വർധനയെന്നാണ് അധികൃതരുടെ വിശദീകരണം.