കെഎസ്ആര്‍ടിസി ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രയ്‌ക്കിടയിൽ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാനൊരുങ്ങി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിലും ഈ സേവനം ഉറപ്പുവരുത്താനാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം. ഇതിന്റെ തുക ഡിജിറ്റലായി കൈമാറാനുൾപ്പെടെയുളള സൗകര്യവും ഏർപ്പെടുത്തും.ലേലത്തിലൂടെയാകും ഇതിനുളള കരാർ കൈമാറുക. ഈ മേഖലകളിൽ മുൻ പരിചയം ഉള്ളവർക്ക് മാത്രമാകും കരാർ.
സ്ഥലം മാത്രമാകും കെഎസ്ആർടിസി കൈമാറുക. ഇതിന്റെ മാലിന്യം സംഭരിക്കേണ്ടതും സംസ്‌കരിക്കേണ്ടതും കരാർ എടുക്കുന്ന കമ്പനി തന്നെയായിരിക്കും.പ്രധാന ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പും ഹോട്ടൽ ഗ്രൂപ്പുകൾക്ക് നൽകാൻ ധാരണയായി. ഇവിടെ മികച്ച ഇന്റീരിയൽ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറിയും നിർമ്മിക്കേണ്ടത് നടത്തിപ്പുകാരുടെ ചുമതലയാണ്. ഭക്ഷണത്തിലും വൃത്തിയിലും വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കും.
കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്‍മാര്‍ എന്നുള്ള പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.