ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

തലശ്ശേരി: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്.
പാനൂർ കൂത്തുപറമ്പ് റൂട്ടിൽ ബസ് സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു വർഷം മുമ്പുളള സംഭവത്തിൻറെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിൻറെ അന്വേഷണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്.