തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം
തൃശൂർ: തൃശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്. ഡോക്ടറും നഴ്സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴായിരുന്നു യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം ഡോക്ടറെ അറിയിച്ചപ്പോഴേക്കും പ്രസവം അടുത്തിരുന്നു. തുടർന്ന് ഡോക്ടറും നഴ്സും ചേർന്ന് ബസിൽ വച്ചു തന്നെ പ്രസവം എടുക്കുകയായിരുന്നു. മലപ്പുറം സ്വദേശി പെൺകുഞ്ഞിന് ജന്മം നൽകിയത്. അതിനുപിന്നാലെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി